ഹർത്താൽ അക്രമം തടയാൻ ശ്രമിച്ച നെടുമങ്ങാട് എസ്.ഐ സുനിൽ ഗോപിയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. ആനാട് പണ്ടാരക്കോണം. എൻ.എസ് ഭവനിൽ പ്രതീഷ് ആണ് (36) അറസ്റ്റിലായത്. ഒളിവിൽ പോയ പ്രതിയെ നെടുമങ്ങാട് ഡിവൈ.എസ്.പി അശോകന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ രണ്ടു പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ശബരിമല കർമസമിതി നടത്തിയ ഹർത്താലിൽ നടന്ന ആക്രമണത്തിൽ പാലക്കാട് നഗരസഭ മുൻ കൗൺസിലറും ബി.ജെ.പി പ്രവർത്തകനുമായ പ്രഭാകരനെ (43)യും അറസ്റ്റ് ചെയ്തു. പൊതുമുതൽ നശിപ്പിച്ച കേസിലാണ് അറസ്റ്റ്. പാലക്കാട് കൊപ്പം കൊമ്പങ്കുഴി സ്വദേശിയാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon