കൊളംബോ: സ്‌ഫോടന പരമ്പരയ്ക്ക് കാരണം സുരക്ഷാവീഴ്ചയെന്ന് സമ്മതിച്ച് ശ്രീലങ്ക. സുരക്ഷാ വീഴ്ചക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആരംഭിച്ചു. വന്‍ അപകടത്തിന് വഴിയൊരുക്കി നിരവധി ജീവനുകള്‍ പൊലിയാന്‍ കാരണമായത് മനപൂര്‍വമായ സുരക്ഷ വീഴ്ച തന്നെയെന്ന് ശ്രീലങ്ക ഉറപ്പിച്ച സ്ഥിതിക്ക് പൊലീസ് മേധാവിയോടും പ്രതിരോധ സെക്രട്ടറിയോടും രാജിവെക്കാന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ആവശ്യപ്പെട്ടിരിക്കുകയാണ്. രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കിയിട്ടും പ്രതികരിക്കാത്തതിനാണ് നിലവിലെ ഈ നടപടി.
കൊളംബോയില്‍ ഭീകരാക്രമണ സാധ്യതയുള്ളതായി ഈ മാസം ആദ്യം എന്‍ഐഎ അടക്കമുള്ള ഏജന്‍സികള്‍ ശ്രീലങ്കയ്ക്ക് വിവരം നല്‍കിയിരുന്നു. തീവ്രവാദ സംഘടനാ നേതാവിന്റെയും മുഖ്യസംഘാംഗങ്ങളുടെയും വിശദാംശങ്ങളടക്കമാണ് എന്‍ഐഎ കൈമാറിയത്. പ്രസിഡന്റ് സിരിസേനയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും തമ്മിലുള്ള തര്‍ക്കമാണ് സുരക്ഷാ കാര്യത്തില്‍ വീഴ്ച്ച വരുത്തിയതെന്നും വിമര്‍ശനമുയരുന്നുണ്ട്.
This post have 0 komentar
EmoticonEmoticon