ഹൈദരാബാദ്: ഒരു മാസം പ്രായമായ പിഞ്ച് കുഞ്ഞിനെ ഉള്‍പ്പെടെ മൂന്നുകുട്ടികളെ തട്ടിക്കൊണ്ടുപോയി വില്‍പ്പന നടത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിലാണ് സംഭവം. നാല് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴു പേരെയാണ് നിലവില്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഘത്തലവന്‍ വി.ഗംഗാധര്‍ റെഡ്ഡിയും അറസ്റ്റിലായിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് നവജാത ശിശുവിനെയും രണ്ടും രണ്ടരയും വയസുള്ള രണ്ട് ആണ്‍കുട്ടികളെയും പൊലീസ് രക്ഷപെടുത്തുകയും ചെയ്തു.
This post have 0 komentar
EmoticonEmoticon