ഫുല്‍ബാനി: ഒഡീഷയിലെ കാണ്ഡമാലില്‍ പോലീസിന് രഹസ്യം ചോര്‍ത്തിയെന്നാരോപിച്ച് വ്യവസായിയെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി. കാണ്ഡമാല്‍ തിംഗാര്‍പംഗ സ്വദേശി കൈലാഷ് ദിഗലിനെയാണ് മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയത്.
ശനിയാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയ ആയുധധാരികളായ മാവോയിസ്റ്റുകള്‍ തൊക്കുചൂണ്ടി കൈലാഷിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
ഞായറാഴ്ച രാവിലെയാണ് വിജനമായ സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്. പോലീസിനു വിവരം കൈമാറുന്ന ആളായതിനാലാണ് കൊലപ്പെടുത്തിയതെന്ന് മൃതദേഹത്തിനരുകില്‍ മാവോയിസ്റ്റുകള്‍ കുറിപ്പ് വച്ചിരുന്നു.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon