ads

banner

Sunday, 28 April 2019

author photo

ആലപ്പുഴ: ചേര്‍ത്തല പട്ടണക്കാട്ട് പതിനഞ്ച് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു . പോലീസിന്റെ ചോദ്യംചെയ്യലിനിടെ അമ്മ ആതിര കുറ്റം സമ്മതിച്ചു. അമ്മയാണ് കുഞ്ഞിനെ കൊന്നത്.എന്നാല്‍ കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.  ശനിയാഴ്ച വൈകിട്ട് മരിച്ച നിലയിലാണ് കുഞ്ഞിനെ അമ്മയും നാട്ടുകാരും ചേര്‍ന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചത്.  സംശയം തോന്നിയ ഡോക്ടര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടമാണ് കേസില്‍ നിര്‍ണായകമായത്.

പട്ടണക്കാട്ട് കൊല്ലംവയല്‍ കോളനിയില്‍ ഷാരോണിന്റെ മകള്‍ പതിനഞ്ച് മാസം പ്രായമുള്ള ആതിഷയാണ് കൊല്ലപ്പെട്ടത്. മൃതദേഹം മറവുചെയ്തതിന് പിന്നാലെ അമ്മ ആതിര, മുത്തച്ഛന്‍ ബൈജു എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ ചലനമറ്റെന്നാണ് അമ്മ ഡോക്ടറോട് പറഞ്ഞത്. സംശയം തോന്നിയ ഡോക്ടര്‍ പട്ടണക്കാട് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ആതിര ഇന്ന് കുറ്റമേറ്റ് പറയുകയായിരുന്നു.ചേര്‍ത്തല എഎസ്പി ആര്‍ വിശ്വനാഥ്, പട്ടണക്കാട് എസ്‌ഐ അമ്യതരംഗന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍.  

നിരന്തരം കലഹമുണ്ടാകുന്ന വീടായിരുന്നു ഇവരുടേത്. രണ്ട് മാസം മുന്‍പ് ഷാരോണും ആതിരയും ചേര്‍ന്ന് അമ്മ പ്രിയയെ അക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഈ കേസില്‍ അമ്മയും അച്ഛനും റിമാന്‍ഡിലായതോടെ 13 മാസം പ്രായമുണ്ടായിരുന്ന കുഞ്ഞിനും ആറ്  ദിവസം ജയിലില്‍ കഴിയേണ്ടിവന്നു. രണ്ട് മാസം പ്രായമുള്ളപ്പോള്‍ മുതല്‍ ആതിര കുഞ്ഞിനെ ഉപദ്രവിക്കുമായിരുന്നെന്ന് മുത്തശ്ശി പറഞ്ഞിരുന്നു.

Mother killed 15 month old baby in Alappuzha.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement