തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചപ്രകാരം ‘ഫോനി’ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം കേരളത്തിൽ വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. 29, 30 തീയതികളിൽ ശക്തമായ മഴയ്ക്കും ഞായർ മുതൽ മൂന്നു ദിവസത്തേക്കു സംസ്ഥാനത്തു മണിക്കൂറില്‍ 60 കി.മീ. വരെ വേഗത്തിലുള്ള ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. 29ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവടങ്ങളിലും 30ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചിട്ടുണ്ട്.തൊടുപുഴയിൽ ഇപ്പോൾ കനത്ത മഴയാണ്. 29, 30 തീയതികളിൽ ശക്തമായ മഴയ്ക്കും ഞായർ മുതൽ മൂന്നു ദിവസത്തേക്കു സംസ്ഥാനത്തു മണിക്കൂറില്‍ 60 കി.മീ. വരെ വേഗത്തിലുള്ള ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.ഈ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം നൽകി
കേരളത്തിൽ ഞായർ വൈകിട്ട് മുതൽ മണിക്കൂറിൽ 30-40 കി.മീ. വേഗത്തിലും ചില അവസരങ്ങളിൽ 50 കി.മീ. വരെ വേഗത്തിലും 29, 30 തീയതികളിൽ മണിക്കൂറിൽ 40 മുതൽ 50 വരെ കി.മീ. വേഗത്തിലും ചില അവസരങ്ങളിൽ 60 കി.മീ. വരെ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ഞായർ, തിങ്കൾ, ചൊവ്വാ തീയതികളിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെ കിഴക്കും അതിനോടു ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്തും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും 28 മുതൽ 30 വരെ പോകാൻ പാടില്ല. ഇതേസമയത്തു കേരള തീരവും പ്രക്ഷുബ്ധമായതിനാൽ ഇവിടെയും മത്സ്യ ബന്ധനത്തിനു പോകരുത്. ആഴക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഏറ്റവും അടുത്തുള്ള സുരക്ഷിതമായ തീരത്തേക്ക് എത്തണം.
യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലയിലെ പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ
1. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പത്തനംതിട്ട, വയനാട്, കോഴിക്കോട്, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം.
2. മലയോര മേഖലയിലെ റോഡുകൾക്കു കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തരുത്.
3. മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിനു പോകാതിരിക്കുക.
4. കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫെയ്സ്ബുക് പേജുകൾ ശ്രദ്ധിക്കുക. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്.
5. ഒരു കാരണവശാലും നദികൾ, ചാലുകൾ എന്നിവ മുറിച്ചു കടക്കരുത്
6. പാലങ്ങളിലും നദിക്കരയിലും കയറി സെൽഫി എടുക്കുന്നത് ഒഴിവാക്കുക.
7. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. പുഴകളിലും ചാലുകളിലും വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. നദിയിൽ കുളിക്കുന്നതും തുണി നനയ്ക്കുന്നതും കളിക്കുന്നതും ഒഴിവാക്കുക.
8. മരങ്ങളുടെയും ഇലക്ട്രിക് പോസ്റ്റുകളുടെയും താഴെ വാഹനങ്ങൾ നിർത്തിയിടരുത്.
9. മരങ്ങളുടെ താഴെ മൃഗങ്ങളെ കെട്ടിയിടുന്നത് ഒഴിവാക്കണം.
10. നദിക്കരയോടു ചേർന്നു താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവരും എമർജൻസി കിറ്റ് ഉണ്ടാക്കി സൂക്ഷിക്കുക.
ഈ കിറ്റിൽ ഉണ്ടാകേണ്ട വസ്തുക്കൾ (ഒരു വ്യക്തിക്ക് )എന്ന കണക്കിൽ
1.ടോർച്ച്, റേഡിയോ, 1 ലീറ്റർ വെള്ളം, ഒആർഎസ് ഒരു പാക്കറ്റ്, അത്യാവശ്യം വേണ്ട മരുന്ന്, മുറിവിനു പുരട്ടാവുന്ന മരുന്ന്, ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്‍, 100 ഗ്രാം കപ്പലണ്ടി, 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം, ബിസ്ക്കറ്റോ റസ്ക്കോ പോലുള്ള ഡ്രൈ സ്നാക്സ്, ചെറിയ കത്തി, 10 ക്ലോറിന്‍ ടാബ്ലെറ്റ്, ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില്‍ ടോർച്ചിൽ ഇടാവുന്ന ബാറ്ററി, ബാറ്ററിയും കോള്‍ പ്ലാനും ചാർജ് ചെയ്ത ഒരു സാധാരണ മൊബൈൽ ഫോണ്‍, തീപ്പെട്ടിയോ ലൈറ്ററോ, അത്യാവശ്യം കുറച്ചു പണം
2. പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ വെള്ളം കയറാത്തതും എളുപ്പം എടുക്കാൻ പറ്റുന്നതുമായ ഉയർന്ന സ്ഥലത്തു സൂക്ഷിക്കുക.
3. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്നു വീട്ടിലുള്ളവർക്കു നിർദേശം നൽകുക.
4. ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങൾ ശ്രദ്ധിക്കുക:
തിരുവനന്തപുരം MW (AM Channel): 1161 kHz ∙
ആലപ്പുഴ MW (AM Channel): 576 kHz ∙
തൃശൂര്‍ MW (AM Channel): 630 kHz ∙
കോഴിക്കോട് MW (AM Channel): 684 kHz
5. ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റര്‍ നമ്പർ– 1077. ജില്ലയ്ക്കു പുറത്തുനിന്നാണു വിളിക്കുന്നതെങ്കില്‍ അതാതു ജില്ലകളുടെ എസ്ടിഡി കോഡ് ചേർക്കണം.
6 .പഞ്ചായത്ത് അധികാരികളുടെ ഫോണ്‍ നമ്പര്‍ കയ്യില്‍ സൂക്ഷിക്കുക.
7 വീട്ടിൽ അസുഖമുള്ളവരോ അംഗപരിമിതരോ ഭിന്നശേഷിക്കാരോ പ്രായമായവരോ കുട്ടികളോ ഉള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല്‍ അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍ ഇവരെ സംബന്ധിച്ച വിവരം സാമൂഹിക നീതി വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിക്കുക.
8. വളർത്തുമൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon