കാസര്‍ഗോഡ്: 90 ശതമാനത്തിന് മുകളില്‍ പോളിങ് നടന്ന കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തിലെ ബൂത്തുകളില്‍ റീപോളിങ് നടത്തണമെന്ന് യുഡിഎഫ് നേതൃത്വം. മണ്ഡലത്തില്‍ ഉള്‍പ്പെട്ട കല്യാശേരി, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, ഉദുമ അടക്കമുള്ള നിയോജക മണ്ഡലങ്ങളില്‍ വരുന്ന 110 ബൂത്തുകളില്‍ റീപോളിങ് വേണമെന്നാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ് മോഹന്‍ ഉണ്ണിത്താന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് ജില്ലാ കലക്റ്റര്‍ക്ക് പരാതി നല്‍കി.
സ്വതന്ത്രവും നീതിപൂര്‍വുമായ തെരഞ്ഞെടുപ്പിന് തടസം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാസര്‍ഗോഡ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നടന്നിട്ടുണ്ടെന്ന് പരാതിയില്‍ ആരോപിക്കുന്നു. പരാതിയുടെ പകര്‍പ്പ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ടീക്കാറാം മീണക്കും കോണ്‍ഗ്രസ് നല്‍കും.
ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ആളു മാറിയും ബൂത്തുമാറിയും വ്യാജ തിരിച്ചറിയല്‍ കാസര്‍ഡ് ഉപയോഗിച്ചും വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്.

This post have 0 komentar
EmoticonEmoticon