തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. വിമാനത്താവളവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതിപക്ഷത്തെ അവഗണിച്ചെന്നാരോപിച്ചാണ് ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചത്.
വിമാനത്താവളത്തിന്റെ 90 ശതമാനം ജോലികളും പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കിയ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും വിമാനത്താവളത്തിന് സ്ഥലമേറ്റെടുക്കാന്‍ നേതൃത്വം നല്‍കിയ മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെയും പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഉത്തരമലബാറിന്റെ വികസനക്കുതിപ്പിന് ചിറകേകുന്ന വിമാനത്താവളം വരുന്നതില്‍ സന്തോഷമുണ്ട്. അതുകൊണ്ടുതന്നെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കുന്നില്ല. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് പോകാം. എന്നാല്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കൈക്കൊണ്ട സമീപനം സര്‍ക്കാരിന് യോജിച്ചതായില്ല. പ്രതിപക്ഷവുമായി ചര്‍ച്ച പോലും നടത്തിയില്ല.
കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള യു.ഡി.എഫ് എം.എല്‍.എമാരെയും ക്ഷണിച്ചില്ല. ഘടകകക്ഷി നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, കെ.എം. മാണി എം.എല്‍.എ എന്നിവരുടെ കാര്യത്തില്‍ പ്രോട്ടോക്കോള്‍ ലംഘനമുണ്ടായി. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തനിക്ക് ക്ഷണം ലഭിച്ചില്ല. ആരോ ഒരാള്‍ കത്ത് എത്തിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon