മുംബൈ: 2018ലെ ഭീമ-കൊറേഗാവ് സംഘര്‍ഷ കേസ് കേന്ദ്ര ഏജന്‍സിയായ എന്‍.ഐ.എ അന്വേഷിക്കും. എന്നാൽ, സംസ്ഥാന സര്‍ക്കാറിന്‍റെ അനുമതിയില്ലാതെയാണ് കേസ് എന്‍.ഐ.എ ഏറ്റെടുത്തതെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖ് ആരോപിച്ചു. കേസ് എന്‍.ഐ.എ ഏറ്റെടുത്തത് കേന്ദ്രവും മഹാരാഷ്ട്ര സര്‍ക്കാറും തമ്മില്‍ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ്.
കേസില്‍ പുനരന്വഷണത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ നീക്കം നടത്തിയ സാഹചര്യത്തിലാണ് അനുമതിയില്ലാതെ എന്‍.ഐ.എ കേസ് ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് കേസ് പുനരന്വേഷണം സംബന്ധിച്ച ചര്‍ച്ചകള്‍ ഉപമുഖ്യമന്ത്രി അജിത് പവാര്‍, ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയത്.
'അര്‍ബന്‍ നക്സലുകള്‍' എന്നാരോപിച്ച് അറസ്റ്റ്ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് എതിരെ പുണെ പൊലീസ് നല്കിയ തെളിവുകള്‍ വിശ്വാസയോഗ്യമല്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. പൊലീസ് നല്കിയ തെളിവുകള്‍ വ്യാജമായി സൃഷ്ടിച്ചതാണെന്ന സംശയമാണ് സര്‍ക്കാര്‍ ഉന്നയിച്ചത്.
സർക്കാരിന് ഈ നിലപാട് ഉള്ളതിനാലാണ് കേസ് അനുമതി കൂടാതെ അതിവേഗം എൻഐഎ ഏറ്റെടുത്തത്. കേസ് വ്യാജമാണെന്ന് തെളിഞ്ഞാൽ മനുഷ്യാവകാശ പ്രവര്‍ത്തകരെ 'അര്‍ബന്‍ നക്സലുകള്‍' എന്നാക്ഷേപിച്ച കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടിയാകും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon