ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോവധം ആരോപിച്ച് പോലീസ് ഇന്‍സ്പെക്ടറെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. നിതിന്‍, റോഹിത്ത്, ചന്ദ്ര, ജിതേന്ദ്ര, സോനു എന്നിവരെയാണ് വെള്ളിയാഴ്ച പിടികൂടിയത്. വീഡിയോ ദൃശ്യങ്ങളുടെയും ദൃക്സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റു ചെയ്തിരിക്കുന്നത്.
അതേസമയം പോലീസ് ഇന്‍സ്പെക്ടര്‍ സുബോധ്കുമാറിനെ വെടിവച്ചു കൊന്നത് സൈനികനാണെന്നാണ് പോലീസ് സംശയിക്കുന്നത്. ശ്രീനഗറില്‍ സേവനം അനുഷ്ഠിക്കുന്ന കരസേന ജവാന് ജീതു ഫോജിയാണ് വെടിവച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. സംഭവത്തിനു ശേഷം കാര്ഗിലേക്കുപോയ ജീതുവിനെ തെരഞ്ഞ് അന്വേഷണ സംഘം കാഷ്മീരിലേക്ക് തിരിച്ചിട്ടുണ്ട്.
കേസിലെ മുഖ്യപ്ര തിയായ ബജ്റംഗ് ദള്‍ നേതാവ് യോഗേഷ് രാജിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon