ചെന്നൈ: ഫാത്തിമ ലത്തീഫിന്‍റെ മരണവുമായി ബന്ധപ്പെട്ട് മദ്രാസ് ഐഐടിയിലെ ജാതിവിവേചനത്തെക്കുറിച്ച് വെളിപ്പെടുത്തിയ മുന്‍ അധ്യാപികയ്ക്ക് ഭീഷണി. വസന്ത കന്തസാമിക്കാണ് ഭീഷണി. ഫാത്തിമയുടെ ആത്മഹത്യയില്‍ ഐഐടിക്കെതിരെ മുന്‍ അധ്യാപികയായ വസന്ത കന്തസാമി പ്രതികരിച്ചിരുന്നു .മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുതെന്നാണ് ഭീഷണിപ്പെടുത്തിയവര്‍ വസന്ത കന്തസാമിക്ക് താക്കീത് നല്‍കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളു.
അതേസമയം, ഫാത്തിമയുടെ പിതാവ് ലത്തീഫും സഹോദരി ഐഷയും ഇന്ന് ചെന്നൈയില്‍ അന്വേഷണസംഘത്തെ കാണും. തമിഴ്‍നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനും കുടുംബം ശ്രമിക്കുന്നുണ്ട്. കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കുടുംബം നിവേദനം നല്‍കും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon