തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് മികച്ച തൊഴിൽ സാഹചര്യം ഒരുക്കാൻ ആയിരം ദിനങ്ങൾക്കുള്ളിൽ പ്രത്യേക കർമപദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി. മത്സ്യബന്ധന തുറമുഖനിർമാണം അടക്കമുള്ള അടിസ്ഥാനസൗകര്യ വികസനമായിരുന്നു പ്രധാന പദ്ധതി.
മലപ്പുറം ജില്ലയിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായ പരപ്പനങ്ങാടി തുറമുഖത്തിന് സംസ്ഥാന സര്‍ക്കാര്‍ ശിലയിടുന്നു. കിഫ്ബിയിൽ നിന്നും 112.3 കോടി രൂപ ചെലവഴിച്ചാണ് പരപ്പനങ്ങാടി മത്സ്യബന്ധന തുറമുഖം നിർമ്മിക്കുന്നത്. സമയബന്ധിതമായി തുറമുഖത്തിന്റെ പണി പൂർത്തീകരിക്കും.
മന്ദഗതിയിലായിരുന്ന തലായി, ചേറ്റുവ തുറമുഖങ്ങളുടെ നിർമാണം പൂർത്തീകരിക്കാൻ ആയിരം ദിനങ്ങൾക്കുള്ളിൽ കഴിഞ്ഞു. മഞ്ചേശ്വരം, കൊയിലാണ്ടി തുറമുഖ നിർമാണം പൂർത്തീകരണത്തിലേക്ക് അടുക്കുന്നു. മത്സ്യബന്ധന തുറമുഖങ്ങളുടെ ആഴം കൂട്ടൽ ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. പത്തു കോടി രൂപയാണ് ഇതിനായി നീക്കിവെച്ചത്. തീര റോഡുകൾ മെച്ചപ്പെടുത്താൻ 412 കോടി രൂപയുടെ വിപുലമായ പദ്ധതികൾ നടപ്പാക്കി വരുന്നു. ഫിഷ് മാർക്കറ്റുകളുടെ നവീകരണപദ്ധതിയും പുരോഗമിക്കുകയാണ്
This post have 0 komentar
EmoticonEmoticon