തിരുവനന്തപുരം : കിഫ്ബിയില്‍ സി.എ.ജി ഓഡിറ്റ് വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കിഫ്ബിയുടെ കണക്കുകള്‍ നിയമസഭ ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ല. കിഫ്ബി ഭരണഘടനയ്ക്ക് അതീതമാണോയന്ന് ധനമന്ത്രി വ്യക്തമാക്കണം. ധനമന്ത്രി തോമസ് ഐസക് ജനങ്ങളെ കബളിപ്പിക്കുകയാണ്. സി.എ.ജി ഓഡിറ്റ് നടത്താതെ കിയാലിനെയും സര്‍ക്കാര്‍ കറവപ്പശു ആക്കിയിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
സര്‍ക്കാരിന്റെ അഴിമതിയും ധൂര്‍ത്തും സ്വജനപക്ഷപാതവും നിയമസഭയില്‍ അവതരിപ്പിക്കുന്നത് സ്പീക്കര്‍ തടയുകയാണ്. സ്പീക്കറുടേത് ജനാധിപത്യവിരുദ്ധ നടപടിയാണ്. പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുക്കാന്‍ തയാറായില്ലെങ്കില്‍ സമാധാനപരമായി സഭ നടത്തിക്കൊണ്ടുപോകാനാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കിഫ്ബി വിഷയത്തില്‍ അടിയന്തരപ്രമേയ നോട്ടിസ് അനുവദിക്കാതിരുന്നതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. വിഷയം ചോദ്യോത്തരവേളയില്‍ ഉന്നയിച്ചെന്നും പലതവണ ഉന്നയിക്കാനാകില്ലെന്നുമായിരുന്നു സ്പീക്കറുടെ നിലപാട്. ഇതിനെച്ചൊല്ലിയുളള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.
കിഫ്ബിയുടെ വരവുചെലവു കണക്കുകൾ സി.ആൻഡ് എ ജി ഓഡിറ്റിന് വിധേയമെന്ന് മന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചു .ഓഡിറ്റ് ചെയ്യണമെന്ന് സി.എ ജിയോട് കിഫ്ബി ആവശ്യപ്പെട്ടിട്ടുണ്ട് .ഏതു കാര്യങ്ങളും പരിശോധിക്കാൻ സി.എ.ജിക്ക് അധികാരമുണ്ടന്ന് കാട്ടി കത്തയച്ചിട്ടുണ്ട്, മറുപടി പ്രതീക്ഷിക്കുന്നുവെന്നും ഐസക് നിയമസഭയിൽ പറഞ്ഞു.
This post have 0 komentar
EmoticonEmoticon