ads

banner

Friday, 6 December 2019

author photo

ഹൈ​ദ​രാ​ബാ​ദ്​: വനിതാ വെറ്ററിനറി ഡോക്ടറെ മാനഭംഗപ്പെടുത്തിയ ശേഷം കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവച്ചുകൊന്നതില്‍ പ്രതികരണവുമായി ഇരയുടെ കുടുംബം. സംഭവത്തെ കുറിച്ച്‌ രാവിലെ അറിഞ്ഞപ്പോള്‍ ഞെട്ടലാണ് ഉണ്ടായതെന്നും നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും കുടുംബം പ്രതികരിച്ചു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടതില്‍ സന്തോഷവും കുടുംബം അറിയിച്ചു.

വ​നി​ത ​വെ​റ്റ​റി​ന​റി ഡോ​ക്​​ട​റെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്​​ത് തീ കൊളുത്തി​ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ കേസിലെ നാലു പ്രതികളെ പൊലീസ് പുലര്‍ച്ചെ മൂന്നരയോടെയാണ് വെടിവെച്ച്‌ കൊന്നത്. ഡ്രൈ​വ​​റും മു​ഖ്യ​പ്ര​തിയുമായ ആ​രി​ഫ്​ (24), ലോ​റി ക്ലീ​ന​ര്‍​മാരായ ജോ​ലു ശി​വ (20), ജോ​ലു ന​വീ​ന്‍ (20), ചി​ന്ത​കു​ണ്ട ചെ​ന്ന​കേ​ശ​വ​ലു (20) എന്നിവരെയാണ് തെലുങ്കാന പൊലീസ് കൊല്ലപ്പെടുത്തിയത്.  പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം.

തെളിവെടുപ്പിനിടയില്‍ പ്രതികള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചെന്നും ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ ആക്രമിക്കുകയായിരുന്നെന്നുമാണ് പൊലീസിന്റെ വിശദീകരണം. പ്രതികള്‍ ആക്രമിച്ചപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ ആക്രമിച്ചപ്പോള്‍ സ്വയംരക്ഷയ്ക്കാണ് വെടിവെച്ചതെന്ന് തെലുങ്കാന പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.

14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചെര്‍ളാപ്പള്ളി സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതികളെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍വിട്ടിരുന്നു. പൊലീസ് കസ്റ്റഡിയില്‍ വാങ്ങി 48 മണിക്കൂറിനിടെയാണ് പ്രതികള്‍ കൊല്ലപ്പെടുന്നത്.

നവംബര്‍ 27-ാം തീയ്യതി രാത്രിയാണ് 26കാരിയായ വെറ്ററിനറി ഡോക്ടറെ ക്രൂരമായി കൊല ചെയ്തത്. യുവതിയുടെ സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറാക്കിയ പ്രതികള്‍, സഹായിക്കാനെന്ന വ്യാജേന കൂടെക്കൂടി ലോറി പാളയത്തിലെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement