പാലക്കാട്: മന്ത്രി കെ.കെ.ശൈലജക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ശബരിമലയെ സംരക്ഷിക്കുക, ഭക്തര്‍ക്ക് നേരെ ചുമത്തിയ കള്ളക്കേസുകള്‍ പിന്‍വലിക്കുക, നിരാഹാരമിരിക്കുന്ന ബിജെപി സംസ്ഥാന ജന.സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്റെ ജീവന് രക്ഷിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കരിങ്കൊടി.
പാലക്കാട് റോബിന്സണ്റോഡിലെ സായൂജ്യം റസിഡന്‍സിയില്‍ നടന്ന ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ സൂപ്രണ്ട് എന്നിവരുടെ യോഗത്തില്‍ പങ്കെടുത്ത് മടങ്ങുമ്ബോഴായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരെ മുദ്രവാക്യം വിളിച്ച് കരിങ്കൊടി കാണിച്ചത്.
സംഭവത്തില്‍ യുവമോര്‍ച്ച കൊടുമ്ബ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.അജിത്ത്, മണ്ഡലം കമ്മിറ്റിയംഗം ഗിരീഷ് ബാബു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon