കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി ഇന്ന് യോഗം ചേരും. രാവിലെ പതിനൊന്നിന് കോഴിക്കോട് ലീഗ് ഹൗസിലാണ് യോഗം. മലപ്പുറത്തേയും പൊന്നാനിയിലേയും ലീഗിന്‍റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലാകും യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക. കാസര്‍ക്കോട്ടെ കള്ളവോട്ട് അടക്കമുള്ള വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യും. വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും ചർച്ച ചെയ്യും.
മുസ്‌ലിം ലീഗ് നേതാവ് സാദിഖ് അലി ശിഹാബ് തങ്ങളായിരുന്നു വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിന് ചുക്കാൻ പിടിച്ചിരുന്നത്. മുസ്‌ലിം ലീഗ് വോട്ടുകൾ ഏറെയുള്ള മണ്ഡലമാണിത്. അതേസമയം, പോളിങ് കണക്കുകൾ യുഡിഎഫിന് അനുകൂലമാണെന്നും സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേരത്തെ മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon