തെലുങ്കാന: ചന്ദ്രശേഖര്‍ റാവു നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും.ആകെയുള്ള 119 സീറ്റുകളില്‍ 88 സീറ്റിലും വ്യക്തമായ ആധിപത്യം നേടിയാണ് തെലങ്കാന രാഷ്ട്ര സമിതി അധികാരത്തില്‍ കയറുന്നത്.
അതേസമയം തെലങ്കാനയിലെ തിരിച്ചടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രയിലും പ്രതിഫലിക്കുമോയെന്ന ഭയത്തിലാണ് ടിഡിപി. തെലങ്കാനയില്‍ മഹാകൂടമി വിജയം നേടുമെന്ന് ആദ്യഘട്ട കണക്കുകള്‍ വന്നിരുന്നെങ്കിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ടിആര്‍എസ് അധികാരം നിലനിര്‍ത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്.
119 സീറ്റുകളില്‍ 88 സീറ്റിലും വ്യക്തമായ ആധിപത്യം നേടിയ ടിആര്‍എസിന്റെ സ്ഥാനാര്‍ത്ഥികള്‍ മിക്കയിടങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്. ചന്ദ്രശേഖര്‍ റാവുവും മകന്‍ കെടി രാമ റാവുവും 50000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം കൈവരിച്ചത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാകൂടമി സഖ്യത്തിന് 21 സീറ്റുകളില്‍ മാത്രമാണ് വിജയം ലഭിച്ചത്. മോദി തരംഗത്തെ വാനോളം ഉയര്‍ത്തിയ ബിജെപിയ്ക്ക് ആകെ ലഭിച്ചത് 1 സീറ്റു മാത്രമാണ്.
This post have 0 komentar
EmoticonEmoticon