കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലെ ഫെയ്‌സ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണി. ഇതിനെ തുടര്‍ന്ന് കെട്ടിടത്തിലെ ആളുകളെ ഒഴിപ്പിച്ചു. ബോംബ് സ്‌ക്വാഡെത്തി പരിശോധന തുടങ്ങിയെങ്കിലും ഇതുവരെയായിട്ടും ബോംബ് കണ്ടെത്താനായിട്ടില്ല.
മെയിന്‍ കാമ്പസിലെ ചില കെട്ടിടങ്ങളാണ് ഒഴിപ്പിച്ചതെന്നു പറയുന്നുണെങ്കിലും ഏതു കെട്ടിടത്തിലാണ് ബോംബ് ഭീഷണി ഉള്ളതെന്ന് പുറത്തു വിട്ടിട്ടില്ല. എവിടെ നിന്നാണ് ബോംബ് ഭീഷണി വന്നതെന്നും വ്യക്തമല്ല.
ഇതിനിടെ അമേരിക്കയിലെ പ്രമുഖ മാധ്യമ സ്ഥാപനമായ സിഎന്‍എന്നിലും ബോംബ് ഭീഷണി ഉണ്ടായിരുന്നു. കഴിഞ്ഞ മെയില്‍ സിലിക്കണ്‍ വാലിയിലെ തന്നെ യു ട്യൂബ് ആസ്ഥാനത്തിനെതിരെയും ബോംബ് ഭീഷണി ഉയര്‍ന്നു വന്നിരുന്നു.
This post have 0 komentar
EmoticonEmoticon