ads

banner

Friday, 7 December 2018

author photo

കൊച്ചി: കൊച്ചിയിലെ ഓൺലൈൻ ടാക്സി തൊഴിലാളികൾ പണിമുടക്കിലേക്ക്. സർക്കാർ നിശ്ചയിച്ച ടാക്സി ചാർജ്ജ് ഉറപ്പാക്കണമെന്നതുൾപ്പടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാനാണ് തൊഴിലാളികളുടെ തീരുമാനം.

ഓൺലൈൻ ടാക്സി കമ്പനികൾ ഡ്രൈവർമാരിൽ നിന്ന് അമിത കമ്മീഷൻ ഈടാക്കുന്നു, സർക്കാർ നിശ്ചയിച്ച ടാക്സി ചാർജ്ജ് ലഭ്യമാക്കുന്നില്ല തുടങ്ങി വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് തൊഴിലാളികൾ ദിവസങ്ങളായി സമരത്തിലാണ്. നിരാഹാരമിരുന്ന തൊഴിലാളി നേതാവിനെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കിയതോടെ വ്യാഴാഴ്ച രാത്രി മുതൽ തൊഴിലാളികൾ പണിമുടക്കി സമരം തുടങ്ങി. 

ഊബർ, ഓല ഓൺലൈൻ ആപ്പുകൾ പ്രവർത്തിപ്പിക്കില്ലെന്ന നിലപാടിലാണ് ടാക്സി ഡ്രൈവ‍മാർ. ഒന്‍പത് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്ത സമരസമിതിയുടേതാണ് സമര തീരുമാനം. 

ഇതോടെ കൊച്ചിയിലെ നാലായിരത്തിലധികം ഓൺലൈൻ ടാക്സികൾ സർവ്വീസ് നടത്തില്ലെന്ന് സമരസമിതി അറിയിച്ചു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement