ഫിറോസാബാദ്: ഉത്തര്‍പ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 13 മരണം. എട്ടുപേര്‍ക്കു ഗുരുതര പരിക്കേറ്റു. ബിഹാറിലെ മോത്തിഹാരിയില്നിന്നു ഡല്‍ഹിയിലേക്കു പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.
ആഗ്ര-ലക്നോ അതിവേഗപാതയില്‍ ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. ഡബിള്‍ ഡെക്കര്‍ ബസ് ട്രക്കിനു പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവർ ഇറ്റാവയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ ചിലരുടെ നില അതീവഗുരുതരമാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon