കൊച്ചി : സംസ്ഥാനത്തെ പ്രളയബാധിതരായ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി കെഎംഎയുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ പറഞ്ഞു. പ്രളയത്തില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ച വീടുകളിലെ യോഗ്യതയുളളവരും അര്‍ഹരുമായ വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കാന്‍ കെഎംഎ തയ്യാറാക്കിയിരിക്കുന്ന അത്തരത്തിലുളള പദ്ധതി പ്ലസ്ടു കഴിഞ്ഞവരെ ഉദ്ദേശിച്ചിട്ടുളളതാണ്. അതായത് ഉന്നത വിദ്യാഭ്യാസത്തിന് പോകാന്‍ കുറഞ്ഞത് 50ശതമാനത്തിലേറെ മാര്‍ക്കുകള്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തരത്തിലുളള സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
സംസ്ഥാനത്തെ എല്ലാ പ്രൊഫഷണല്‍ കോളേജുകളിലും ഈ സ്‌കോളര്‍ഷിപ്പ് പദ്ധതിയെപ്പറ്റി അറിയിപ്പ്് നല്‍കി ബോധവല്‍ക്കരണം നടത്തും. മാത്രമല്ല, റഗുലര്‍ ഡിഗ്രി കോഴ്‌സിനേക്കാള്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന കുട്ടികള്‍ക്കായിരിക്കും കെഎംഎ സമിതി നിശ്ചയിക്കുന്ന മാനദണ്ഡങ്ങളനുസരിച്ച് മുന്‍ഗണന ലഭിക്കുക. കെഎംഎയുടെ സിഎസ്ആര്‍ പദ്ധതിയാണ് ഇതിനു തുടക്കമിടുന്നത്.
കൂടുതല്‍ വിവരങ്ങള്‍ കെഎംഎയുടെ വെബ്‌സൈറ്റായ www.kma.org.in-ല്‍ ലഭ്യമാണ്. ഇതില്‍ നിന്നും അപേക്ഷാഫോമുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മാത്രമല്ല, കൊച്ചി പനമ്പളളി നഗറിലെ കെ.എം.എ ഓഫീസില്‍ നിന്നും ഫോമുകള്‍ ലഭ്യമാണ്.കൂടുതല്‍ വിവരങ്ങള്‍ക്കായി സിഇഒ (ഫോണ്‍) 0484-2317917,2317966 എന്നീ നമ്പറുകളില്‍ വിളിച്ച് അന്വേഷിക്കാവുന്നതാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon