കൊച്ചി : വടുതലയില്‍ വീണ്ടും നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു തൊഴിലാളികള്‍ റോഡ്പണി തടസ്സപ്പെടുത്തിയതായി പരാതി. മഹാത്മാ ഗ്രന്ഥശാല റോഡിന്റെ പണിനടത്തുന്നതിനായുളള ടൈല്‍ വിരിക്കല്‍ ജോലിയാണ് സിഐടിയു തൊഴിലാളികള്‍ തടസ്സപ്പെടുത്തിയത്. ലോഡ് ഇറക്കാമെന്നും, എന്നാല്‍ ഇതിന് നോക്കുകൂലി നല്‍കണമെന്നും ആവശ്യപ്പെട്ട് സിഐടിയു തൊഴിലാളികള്‍ ഭീക്ഷണിപ്പെടുത്തിയതായി ലോറി ജീവനക്കാര്‍ പറഞ്ഞു. മാത്രമല്ല, പണം നല്‍കാതെ വാഹനം കൊണ്ട് പോകാന്‍ സാധിക്കില്ലെന്നും സിഐടിയു തൊഴിലാളികള്‍ ഭീക്ഷണിപ്പെടുത്തുകയുണ്ടായി. എന്നാല്‍ ലോഡ് ഇറക്കാന്‍ തൊഴിലാളികളുടെ ആവശ്യമില്ലെന്നും കരാറുകാര്‍ അറിയിച്ചു.
സിഐടി തൊഴിലാളികളുമായുളള തര്‍ക്കത്തെ തുടര്‍ന്ന് റോഡ് പണി മുടങ്ങുന്നത് ഇത് മൂന്നാം തവണയാണ്. എന്നാല്‍ നാളെ പൊലീസ് സംരക്ഷണത്തില്‍ പണി തുടരുന്നതാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon