ലോക്സഭാ തെരഞ്ഞെടുപ്പിൽ നാല് മണ്ഡലങ്ങളിലേക്കുള്ള ബിഡിജെഎസിന്‍റെ സ്ഥാനാർത്ഥി സാധ്യതാ പട്ടികയായി. വയനാട്, എറണാകുളം, ഇടുക്കി, ആലത്തൂർ എന്നീ മണ്ഡലങ്ങളിലെ സാധ്യതാ പട്ടികയാണ് തയ്യാറായത്. എന്നാൽ, തുഷാര്‍ വെള്ളാപ്പള്ളിയുടെ പേര് സാധ്യതാ പട്ടികയിൽ ഇല്ല. തുഷാർ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇനിയും വന്നിട്ടില്ല.
വയനാട്ടിൽ പൈലി വാദ്യത്ത്, ഷാജി ബത്തേരി, എറണാകുളത്ത് ഫാ. റിജോ നെരുപ്പുകണ്ടം, അഡ്വ. സംഗീത വിശ്വനാഥ്, ഇടുക്കിയിൽ കെ പത്മകുമാർ, അനിൽ തറനിലം, ആലത്തൂരിൽ നീലകണ്ഠൻ മാസ്റ്റർ, ടി.വി. ബാബു എന്നിവരാണ് സാധ്യതാ പട്ടികയിൽ ഇടം പിടിച്ചത്.
ഈ പട്ടികയില്‍ നിന്ന് അടുത്തയാഴ്ച ചേരുന്ന സംസ്ഥാന കൗൺസിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കും. മണ്ഡലം ജില്ലാ കമ്മിറ്റികൾ സമർപ്പിച്ച പേരുകൾ ചുരുക്കി സംസ്ഥാന കൗൺസിലാണ് സാധ്യതാ പട്ടിക തയ്യാറാക്കിയത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon