പ്ലസ് ടു വിദ്യാർത്ഥിനിയെ ഗർഭിണിയാക്കിയ സഹപാഠിയെ പൊലീസ് പിടികൂടി. മധുരയ്ക്കടുത്ത് മേലൂരിൽ ബുധനാഴ്ചയായിരുന്നു സംഭവം. ഒരേ ഗ്രാമവാസികളായ ഇരുവരും പ്രണയത്തിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിയായ വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസമാണ് പെൺകുട്ടി എട്ടുമാസം ഗർഭിണിയാണെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞത്. തുടർന്ന് പെൺകുട്ടിയെ ചോദ്യം ചെയ്തതിൽ നിന്ന് സഹപാഠിയാണ് പ്രതിയെന്ന് തിരിച്ചറിയുകയായിരുന്നു. കുട്ടി ഗര്‍ഭിണിയായ വിവരം പെൺകുട്ടിയുടെ മാതാപിതാക്കൾ പ്രതിയുടെ വീട്ടുകാരെ അറിയിച്ചെങ്കിലും അവർ ഭീക്ഷണിപ്പെടുത്തുകയാണ് ചെയ്തത്. ഇതോടെ പെൺകുട്ടിയുടെ പിതാവ് കോട്ടംപെട്ടി പൊലീസിൽ പരാതിനൽകുകയായിരുന്നു. പെൺ കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയതിന് പ്രതിയുടെ പിതാവിന്‍റെ പേരിലും പൊലീസ് കേസെടുത്തിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon