പാക് പിടിയിലായ വ്യോമസേന വിങ് കമാന്‍റര്‍ അഭിനന്ദൻ വര്‍ദ്ധമാന്റെ തിരിച്ച് വരവിൽ സന്തോഷം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അഭിനന്ദൻ ഇന്ത്യൻ മണ്ണിൽ തിരിച്ചെത്തിയതിൽ ആഹ്ലാദമുണ്ട്. അഭിനന്ദൻ പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യവും ധീരതയും അഭിമാനകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
മൂന്ന് ദിവസം പാക് കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷമാണ് അദ്ദേഹത്തെ ഇന്ത്യയിലേയ്ക്ക് എത്തിക്കുന്നത്. ആദ്യം ഉച്ചയോടെയായിരിക്കും കൈമാറ്റമെന്ന് അറിയിച്ച പാകിസ്ഥാന്‍ പിന്നീടിത് വൈകിപ്പിക്കുകയായിരുന്നു. റെഡ്‌ക്രോസിന്റെ സാന്നിധ്യത്തിലാണ് അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിയത്. അഭിനന്ദന്റെ കൈമാറ്റ നടപടികള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി ബീറ്റിംഗ് ദ റിട്രീറ്റ് റദ്ദാക്കിയിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon