ന്യൂഡല്‍ഹി: വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യയിലെത്തിച്ചു. വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ജെ.ടി.കുര്യനാണ് അഭിനന്ദനെ സ്വീകരിച്ചത്. വാഗയിലെത്തിയ അഭിനന്ദനെ ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക സംഘമാണ് സ്വീകരിച്ചത്.
ചരിത്ര മുഹൂര്‍ത്തത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. അഭിനന്ദനെ സ്വീകരിക്കാന്‍ ആയിരങ്ങളാണ് വാഗാ അതിര്‍ത്തിയിലെത്തിയത്. മൂന്ന് ദിവസം പാക് കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷമാണ് അദ്ദേഹത്തെ ഇന്ത്യയിലേയ്ക്ക് എത്തിക്കുന്നത്. ആദ്യം ഉച്ചയോടെയായിരിക്കും കൈമാറ്റമെന്ന് അറിയിച്ച പാകിസ്ഥാന്‍ പിന്നീടിത് വൈകിപ്പിക്കുകയായിരുന്നു. റെഡ്‌ക്രോസിന്റെ സാന്നിധ്യത്തിലാണ് അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിയത്. അഭിനന്ദന്റെ കൈമാറ്റ നടപടികള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി ബീറ്റിംഗ് ദ റിട്രീറ്റ് റദ്ദാക്കിയിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon