കാസര്‍ഗോഡ്:പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെയും, ശരത് ലാലിന്റെയും ചിതാഭസ്മവുമായി യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന ധീര സ്മൃതി യാത്ര ആരംഭിച്ചു. ഇരുവരുടേയും ശവകുടീരത്തിനരികില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ കേശവ് ചന്ദ് യാദവ് ബന്ധുക്കളില്‍ നിന്ന് ചിതാഭസ്മ കലശം ഏറ്റുവാങ്ങി. അതേസമയം വൈകീട്ട് നാലു മണിക്ക് പെരിയയില്‍ സിപിഐഎം രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചിട്ടുണ്ട്.ഇരുവരുടേയും ബന്ധുക്കളായ കുട്ടികളാണ് ചിതാഭസ്മകലശം കൈമാറിയത്. കുടുംബാംഗങ്ങളും, സുഹൃത്തുളുമുള്‍പ്പെടെയുള്ള വലിയ ജനാവലി എല്ലാത്തിനും സാക്ഷ്യം വഹിച്ചു. തുറന്ന വാഹനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ അകമ്പടിയോടെ ചിതാഭസ്മം കല്യോട് ടൗണില്‍ എത്തിച്ചു.
തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരനടക്കം നിരവധി നേതാക്കള്‍ പങ്കെടുത്തു. യോഗത്തെ ആദിസംബോധന ചെയ്തു സംസാരിച്ച വി.ടി ബല്‍റാം എം എല്‍ എ നാംസ്‌ക്കാരിക നായകന്മാരെ രൂക്ഷമായി വിമര്‍ശിച്ചു.സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യക്കോസിന്റെ നേതൃത്വത്തിലുള്ള യാത്ര ചൊച്ചാഴ്ച തിരുവനന്തപുരത്തെത്തും. ബുധനാഴ്ച തിരുവല്ലം പരശുരാമ ക്ഷേത്രത്തിലാണ് ചിതാഭത്മ നിമജ്ഞന ചടങ്ങുകള്‍. ഇന്ന് വൈകീട്ട് പെരിയയില്‍ നടക്കുന്ന വിശദീകരണ യോഗം എല്‍ ഡി എഫ് കണ്‍വീനര്‍ എ.വിജയ രാഘവന്‍ ഉദ്ഘാടനം ചെയ്യും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon