പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അതിർത്തിയിൽ സംഘർഷം നിലനിന്നപ്പോഴും മോദിക്ക് അഞ്ച് മിനിറ്റ് പോലും പ്രചരണ കോലാഹലങ്ങളിൽ നിന്നും മാറി നിൽക്കാൻ സാധിച്ചില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി. മോദിയ്ക്ക് ഒരു അഞ്ച് മിനുട്ട് പോലും പിആര്‍ പണി നിര്‍ത്തി വെക്കാന്‍ പറ്റില്ല, ഇതാണ് ഞങ്ങളും അദ്ദേഹവും തമ്മിലുള്ള വ്യത്യാസമെന്നും രാഹുൽ പറഞ്ഞു.
പുല്‍വാമ ആക്രമണത്തിന് ശേഷം രാജ്യം ഒറ്റക്കെട്ടായി എന്ന് പറഞ്ഞ മോദി ഉടന്‍ തന്നെ കോണ്‍ഗ്രസിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു. വീരമൃത്യു വരിച്ച സൈനികർക്കുള്ള ആദരസൂചകമായി നിർമ്മിച്ച യുദ്ധസ്മാരകം ഉദ്ഘാടനം ചെയ്യുന്നവേളയില്‍ പോലും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയാണ് മോദി ചെയ്തതെന്നും രാഹുൽ കുറ്റപ്പെടുത്തി.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം വിമര്‍ശനങ്ങളൊന്നും ഉന്നയിക്കാതെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ സ്വീകരിച്ചിരുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon