പാരിസ്: ഫ്രാന്‍സ് ഫുട്‌ബോള്‍ മാസിക നല്‍കുന്ന മികച്ച ഫുട്‌ബോളര്‍ക്കുള്ള ബലോന്‍ ദ് ഓര്‍ പുരസ്‌കാരത്തിന് ക്രൊയേഷ്യന്‍ താരം ലൂക്ക മോഡ്രിച്ച അര്‍ഹനായി. ഫിഫയുടെ ഈ വര്‍ഷത്തെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരവും ഈ ക്രൊയേഷ്യന്‍ താരത്തിനു തന്നെയായിരുന്നു.ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ ഒരു ദശാബ്ദക്കാലത്തെ അപ്രമാദിത്തം അവസാനിപ്പിച്ചാണ് മോഡ്രിച്ച് ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.
മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം നോര്‍വീജിയന്‍ താരം അഡ ഹെഗര്‍ബര്‍ഗിനാണ്. മികച്ച യുവതാരത്തിനുള്ള പുരസ്‌കാരത്തിന് ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയും അര്‍ഹനായി. സ്വര്‍ണ്ണക്കപ്പ് എന്നാണ് ബലോന്‍ ദ് ഓര്‍ എന്ന ഫ്രഞ്ച് പദത്തിന്റെ അര്‍ത്ഥം.ലോകമെങ്ങുമുള്ള സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റുകളാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്. 30 അംഗങ്ങളുടെ പട്ടികയില്‍ നിന്നാണ് മോഡ്രിച്ചിനെ ഒന്നാമതായി തിരഞ്ഞെടുത്തത്. മോഡ്രിച്ചിന് 753 പോയന്റ് ലഭിച്ചപ്പോള്‍ രണ്ടാം സ്ഥാനക്കാരനായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് 476 പോയന്റാണ് ലഭിച്ചത്. 414 പോയന്റോടെ അന്റോയ്ന്‍ ഗ്രീസ്മാന്‍ മൂന്നാമതെത്തി.
ക്രൊയേഷ്യയ്ക്കായി ലോകകപ്പിലും റയല്‍ മഡ്രിഡിനായി ചാംപ്യന്‍സ് ലീഗിലും പുറത്തെടുത്ത മികച്ച പ്രകടനമാണ് മോഡ്രിച്ചിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. 2006 മുതല്‍ ക്രൊയേഷ്യന്‍ ടീമിന്റെ നെടുംതൂണായ മോഡ്രിച്ച് ഇതുവരെയായി 118 മല്‍സരങ്ങളില്‍ നിന്ന് 14 ഗോളുകള്‍ നേടിയിട്ടുണ്ട്. 2012 മുതല്‍ റയലിലുമുണ്ട്.
This post have 0 komentar
EmoticonEmoticon