ads

banner

Tuesday, 4 December 2018

author photo

തിരുവനന്തപുരം: ഐഎഫ്എഫ്‌കെയില്‍ ഇനി ഡെലിഗേറ്റുകള്‍ക്കായി ത്രിദിന പാസ് 1000 രൂപ. രാജ്യാന്തര ചലച്ചിത്ര മേള കാണാന്‍ ഇതാദ്യമായിട്ടാണ് ത്രിദിന പാസ് സമ്പ്രദായം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതായത് ഇവിടെ മുഴുവന്‍ ദിവസവും മേളയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായാണ് ഇത്തരത്തില്‍ ഒരു സൗകര്യം ഇത്തവണ സ്‌പെഷ്യല്‍ ആയി ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 4ന് രാവിലെ 11 മുതല്‍ ത്രിദിന പാസിനായി അപേക്ഷിക്കാവുന്നതാണ്. ഡിസംബര്‍ ഏഴ് മുതല്‍ ഒന്‍പത് വരെയും 10 മുതല്‍ 12 വരെയും മേള ആസ്വദിക്കുന്നതിന് ത്രിദിന പാസ് സൗകര്യം പ്രയോജനപ്പെടുത്താവുനന്തുമാണ്.എന്നാല്‍, ത്രിദിന പാസ് എടുക്കുന്നവര്‍ക്ക് റിസര്‍വേഷന്‍ സൗകര്യം ഉണ്ടായിരിക്കുന്നതല്ലെന്നും അക്കാദമി സെക്രട്ടറി അറിയിച്ചു.ഡെലിഗേറ്റ് പാസുകള്‍ ടാഗോര്‍ തിയേറ്ററില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ഏഴ് വരെ വിതരണം ചെയ്യുന്നതാണ്. പ്രത്യേക കൗണ്ടറില്‍ 2000 രൂപ അടച്ച് മുഴുവന്‍ സമയം ചലച്ചിത്രമേള ആസ്വദിക്കാന്‍ സ്പോട്ട് രജിസ്ട്രേഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടാതെ, ക്യൂ സമ്പ്രദായവും ഇത്തവണ ഒഴിവാകുന്നതാണ്. അതായത്, തിയേറ്ററുകളില്‍ ഒഴിവുള്ള സീറ്റുകള്‍ക്ക് കൂപ്പണ്‍ ഏര്‍പ്പെടുത്തുന്നതു വഴിയാണ് ക്യൂ ഒഴിവാകുന്നത്.സിനിമകളുടെ പ്രദര്‍ശനം തുടങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുന്‍പ് അതത് തിയേറ്ററുകളില്‍ കൂപ്പണ്‍ വിതരണം ചെയ്യും. മേള നടക്കുന്ന എല്ലാ തിയേറ്ററുകളിലും ഈ സൗകര്യം ഏര്‍പ്പെടുത്തിയതായി ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement