കണ്ണൂര്‍: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ കണ്ണൂര്‍ പറശ്ശിനിക്കടവില്‍ അഞ്ചു പേര്‍ അറസ്റ്റിലായി. കണ്ണൂര്‍ സ്വദേശികളായ കെ.വി. സന്ദീപ്, ശംസുദ്ദീന്‍, അയ്യൂബ്, ഷബീര്‍, പവിത്രന്‍ എന്നിവരെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 17 നും 19നും ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീ പെണ്‍കുട്ടിയെ കാറിലെത്തി കൂട്ടിക്കൊണ്ടുപോകുകയും പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച് പ്രതികള്‍ക്ക് കാഴ്ചവെയ്ക്കുകയുമായിരുന്നു. പിന്നീട് ബലാല്‍സംഗത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും ബലാല്‍സംഗത്തിനിരയാക്കി.
പെണ്‍കുട്ടിയും അമ്മയും വനിതാ സെല്ലിലെത്തി പരാതി നല്‍കിയതോടെയാണ് കൂട്ട ബലാല്‍സംഗത്തിന്റെ കാര്യം പുറം ലോകമറിഞ്ഞത്.
This post have 0 komentar
EmoticonEmoticon