പത്തനംതിട്ട: രഹ്ന ഫാത്തിമയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. ജയിലില്‍ വെച്ച് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസം കോടതി അനുവദിച്ചിരുന്നു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. ഇതാണ് കോടതി നിരാകരിച്ചത്.
രഹ്നയെ പ്രദര്‍ശനവസ്തുവാക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചിരുന്നു.മതവികാരം വ്രണപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ട കേസിലാണ് രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തത്. നവംബര്‍ 27 ന്, പത്തനംതിട്ട പൊലീസാണ് രഹ്നയെ കൊച്ചിയിലെത്തി അറസ്റ്റ് ചെയ്തത്.
This post have 0 komentar
EmoticonEmoticon