ads

banner

Sunday, 26 May 2019

author photo

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് പാകിസ്താന്‍ ക്രിക്കറ്റ് താരമായ ആസിഫ് അലിയുടെ രണ്ട് വയസുകാരിയായ മകള്‍ മരിച്ച വിവരം പുറത്തുവരുന്നത്. അര്‍ബുദം ബാധയെ തുടര്‍ന്ന് അമേരിക്കയില്‍ വിദഗ്ധ ചികിത്സ നടത്തുന്നതിനിടെയായിരുന്നു മരണം. ലോകകപ്പിന് തൊട്ട് മുമ്പുണ്ടായ ഈ ആഘാതത്തില്‍ പാക് താരത്തിന് ആശ്വാസവുമായി എത്തിയിരിക്കുകയാണ് ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍.

മകളുടെ മരണവാര്‍ത്തയെ തുടര്‍ന്ന് ഇംഗ്ലണ്ട് പര്യടനെ ഉപേക്ഷിച്ച് ആസിഫ് അലി പാകിസ്താനിലേക്ക് മടങ്ങിയിരുന്നു. പരമ്പരയില്‍ ആസിഫ് രണ്ട് അര്‍ധ സെഞ്ചുറി നേടിയിരുന്നു. മകളുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്ന ഒരു കുറിപ്പ് പിന്നീട് ആസിഫ് അലി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ജീവിതത്തിലെ ഈ പ്രതിസന്ധിക്കിടയിലും അദ്ദേഹം ലോകകപ്പ് സംഘത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു.

സമാനമായ അനുഭവത്തിലൂടെ കടന്നുപോയയാളാണ് സച്ചിനും. ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിനിടെയായിരുന്നു സച്ചിന് സ്വന്തം പിതാവിനെ നഷ്ടമായത്. പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ലോകകപ്പ് സംഘത്തില്‍ തിരിച്ചെത്തിയ സച്ചിന്‍ തൊട്ടടുത്ത മത്സരത്തില്‍ സെഞ്ചുറി നേടുകയും ചെയ്തിരുന്നു. കെനിയക്കെതിരെ 101 പന്തുകളില്‍ നിന്ന് 140 റണ്‍ നേടിയ സച്ചിന്‍ അന്ന് പുറത്തായിരുന്നില്ല.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement