ന്യൂഡല്‍ഹി: നീണ്ട നാലു ദിവസത്തെ മൗനത്തിനു ശേഷം ബുലന്ദ്ശഹര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട പോലൂസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിന്റെ കൊലപാതകത്തെപ്പറ്റി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസാരിച്ചു. പോലീസ് ഇന്‍സ്‌പെക്ടറുയെ കൊലപാതകം ഒരു അപകടം ആയിരുന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ബുലന്ദ്ശഹറില്‍ ഗോവധവുമായി ബന്ധപ്പെട്ട് പെട്ടെന്നുണ്ടായ കലാപത്തിലാണ് പോലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ കൊല്ലപ്പെട്ടത്. പോലീസ് വാഹനത്തില്‍ വെടിയേറ്റു മരിച്ച നിലയിലായിരുന്നു സുബോധ് കുമാറിന്റെ മൃതദേഹം. സംഭവത്തിലെ ഒന്നാം പ്രതി ബജ്രംഗ് ദള്‍ നേതാവായ യോഗേഷ് രാജ് ഇന്നലെ അറസ്റ്റിലായിരുന്നു.
കൊല്ലപ്പെട്ട ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ 2015 ല്‍ ദാദ്രിയില്‍ നടന്ന മുഹമ്മദ് അഖ്ലാക് കൊലക്കേസിലെ മുഖ്യ അന്വേഷണോദ്യോഗസ്ഥനായിരുന്നു. അതുകൊണ്ടുതന്നെ കൊലപാതകം ആസൂത്രിതമായിരുന്നോ എന്ന സംശയവും ഉയരുന്നുണ്ട്.പശുവിന്റേതെന്ന് കരുതപ്പെടുന്ന ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബുലന്ദ്ഷഹറില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് ഒന്നിച്ചു കൂടിയ ആള്‍ക്കൂട്ടം പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് 28 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇവരില്‍ ബിജെപി,യുവമോര്‍ച്ച,ബജ്രംഗ് ദള്‍,വിഎച്ച്പി എന്നീ സംഘടനകളില്‍ പെടുന്നവരുണ്ട്.
കൊലപാതകം അന്വേഷിക്കുന്ന കാര്യത്തില്‍ യോഗി ആദിത്യനാഥിന്റെ മൃദു സമീപനത്തിനെതിരെ ഒരുപാടു വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. മരിച്ച സുബോധ് കുമാറിന്റെ ഭാര്യയും കുടുംബവും യോഗി ആദിത്യനാഥുമായി കൂടിക്കാഴിച നടത്തിയിരുന്നു.ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി യോഗി ആദിത്യനാഥ് എത്തിയത്. സംഭവത്തിനു പുറകില്‍ യാതൊരു തരത്തിലുള്ള ആസൂത്രണവും നടന്നിട്ടില്ലെന്നും അതൊരു അപകടം മാത്രമായിരുന്നുവെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. സംഭവത്തിനുത്തരവാദികളായവരെയെല്ലാം കണ്ടെത്തുമെന്നും ശിക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
This post have 0 komentar
EmoticonEmoticon