ads

banner

Tuesday 28 January 2020

author photo

കൊറോണ വൈറസ് ലോകത്തെയാകെ ഭീതിയിലാഴ്ത്തി കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ്. ശ്രീലങ്കയിലും കംബോഡിയയിലും കാനഡയിലുമാണ് വൈറസ് ബാധ ഏറ്റവും ഒടുവില്‍ സ്ഥിരീകരിച്ചത്. അതേസമയം, ചൈനയില്‍ കൊറോണ ബാധയില്‍ മരിച്ചവരുടെ എണ്ണം 106 ആയി.

സ്ഥിതിഗതികള്‍ വിലയിരുത്താനായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ചൈനയിലെത്തി. വൈറസ് ബാധയുടെ വ്യാപ്തി വലുതാണെന്നും രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും കര്‍ശന മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

ചൈനക്ക് എല്ലാവിധ സഹായവും നല്‍കാന്‍ തയാറാണെന്ന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. തായ് ലന്‍ഡില്‍ വൈറസ് നിയന്ത്രണ വിധേയമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

അ​തി​നി​ടെ വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 4193 ആ​യി ഉ​യ​ര്‍​ന്നു. രോ​ഗ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വു​ഹാ​ന്‍ ഉ​ള്‍​പ്പെ​ടെ 17 ചൈ​നീ​സ് ന​ഗ​ര​ങ്ങ​ള്‍ യാ​ത്രാ​വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. വു​ഹാ​നി​ലു​ള്ള ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രെ ഒ​ഴി​പ്പി​ക്കാ​ന്‍ ചാ​ര്‍​ട്ട​ര്‍ ചെ​യ്ത വി​മാ​ന​ങ്ങ​ള്‍ അ​യ​യ്ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്‌ അ​മേ​രി​ക്ക​യും ദ​ക്ഷി​ണ​കൊ​റി​യ​യും ജ​പ്പാ​നും ആ​ലോ​ചി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ണ്ട്.

മലയാളികള്‍ അടക്കം എഴുനൂറോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വുഹാനിലെയും പരിസരങ്ങളിലെയും സര്‍വകലാശാലകളില്‍ പഠിക്കുന്നുണ്ട്.  വുഹാന്‍ അടക്കം ചൈനയിലെ വിവിധ നഗരങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ എംബസി വഴി നടക്കുന്നുണ്ട്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement