ന്യൂഡല്‍ഹി: ഇനി മുതല്‍ പാന്‍ കാര്‍ഡിനായി അപേക്ഷിച്ച് ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരില്ല. നാലു മണിക്കൂറിനകം തന്നെ പാന്‍ കാര്‍ഡ് ലഭിക്കുന്ന പദ്ധതി പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ ചെയര്‍മാന്‍ സുശീല്‍ ചന്ദ്രയാണ് വ്യക്തമാക്കിയത്. ഒരു വര്‍ഷത്തിനകം പദ്ധതി പ്രാബല്‍ത്തില്‍ വരുത്താനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.
റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, ടാക്സ് പ്രീ പെയ്മെന്റ്, റീഫണ്ട്, റിട്ടേണിന്റെ സൂക്ഷ്മപരിശോധന തുടങ്ങിയവ വേഗത്തിലാക്കാനുള്ള ഓട്ടോമേഷന്‍ നടപടികള്‍ ഉടന്‍ തന്നെ പ്രത്യക്ഷ നികുതി വകുപ്പ് നടപ്പാക്കും.
This post have 0 komentar
EmoticonEmoticon