ഇംഗ്ലണ്ട് : ലോകകപ്പ് സന്നാഹ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യക്ക് പരാജയം. ആറു വിക്കറ്റിന്റെ ജയമാണ് ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്. ഇന്ത്യ ഇയര്‍ത്തിയ 180 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാന്റിന് കെയിന്‍ വില്യംസണും റോസ് ടൈലറും മികച്ച കൂട്ടുകെട്ട് നല്‍കിയതോടെ വിജയം അനായാസമാവുകയായിരുന്നു. കെയിന്‍ വില്യംസണ്‍ 67 റണ്‍സും റോസ് ടെയിലര്‍ 71 റണ്‍സുമാണ് സ്വന്തമാക്കിയത്. 37.1 ഓവറില്‍ തന്നെ ന്യൂസിലാന്റ് വിജയം നേടുകയായിരുന്നു. ഇന്ത്യക്കായി ബുംറ, ഹര്‍ദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചവല്‍, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു. 6 ഓവര്‍ എറിഞ്ഞ് 33 റണ്‍സ് നല്‍കി 4 വിക്കറ്റെടുത്ത ട്രെന്റ് ബോള്‍ട്ടാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്. ജഡേജയും പാണ്ഡ്യയും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചു നിന്നത്. 54 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഹാര്‍ദ്ദിക്ക് പാണ്ഡ്യ 34 റണ്‍സെടുത്തു. വാലറ്റത്ത് കുല്‍ദീപ് യാദവുമൊത്ത ജഡേജയുടെ കൂട്ടുകെട്ടാണ് ഇന്ത്യയുടെ സ്‌കോര്‍ 150 കടത്തിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon