പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചപ്പോള്‍ നടയടച്ച തന്ത്രി കണ്ഠര് രാജീവരോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടും. ദേവസ്വം ബോര്‍ഡിനോട് കൂടിയാലോചന നടത്താതെ നടയടച്ചത് ഗുരുതര വിഴ്ചയാണെന്ന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട്.
വിശദീകരണം നല്‍കാന്‍ തന്ത്രിക്ക് നിശ്ചിത സമയം നല്‍കും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ യോഗം ചേര്‍ന്ന് ശക്തമായ നടപടി കൈക്കൊള്ളാനാണ് ബോര്‍ഡ് തീരുമാനം. സുപ്രീം കോടതി വിധിക്കെതിരായ സമീപനമാണ് തന്ത്രി സ്വീകരിച്ചത് എന്നും ബോര്‍ഡ് ആരോപിക്കുന്നു.
This post have 0 komentar
EmoticonEmoticon