അയോധ്യ: ഉത്തര്‍പ്രദേശിലെ അയോധ്യയിലാണ് ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തയെ ബന്ദിയാക്കി പുരോഹിതന്‍ ബലാല്‍സംഗത്തിനിരയാക്കിയത്. 30 വയസ്സുള്ള പുരോഹിതനായ കൃഷ്ണ കണ്ഠാചാര്യയാണ് അറസ്റ്റിലായത്. ആത്മീയ പാഠങ്ങള്‍ പറഞ്ഞു തരാമെന്ന വ്യാജേന ഇയാള്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയെ തടഞ്ഞു വെക്കുകയായിരുന്നു.
ഡിസംബര്‍ 24 നാണ് യുവതി അയോധ്യയിലെത്തിയത്. പിന്നീട് പുരോഹിതന്‍ പലതവണ പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് യുവതി പോലീസിനോടു പറഞ്ഞു. ഇവര്‍ പൊലീസിന്റെ സഹായം തേടുകയും പൊലീസെത്തി രക്ഷിക്കുകയും ചെയ്യുകയായിരുന്നു.അയോധ്യയിലെ മുതിര്‍ന്ന പുരോഹിതരില്‍ ഒരാളാണ് കൃഷ്ണ ഭട്ടാചാര്യ. യുവതിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കിയ ശേഷം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
This post have 0 komentar
EmoticonEmoticon