ads

banner

Monday, 3 December 2018

author photo

ചൊവ്വയെക്കുറിച്ച് വളരെ ചെറിയ ക്ലാസ് മുതലേ നമ്മള്‍ പഠിച്ച് വരുന്നുണ്ടെങ്കിലും, ചൊവ്വയുടെ ഉപരിതലത്തെക്കുറിച്ചും, ഭൂമിശാസ്ത്രത്തെക്കുറിച്ചും കൂടുതല്‍ മനസിലാക്കാം. ചൊവ്വയുടെ പ്രതലത്തെ കുറിച്ചും അതിന്റെ പ്രത്യേകതകളെ കുറിച്ചും പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ചൊവ്വയുടെ ഭൂമിശാസ്ത്രം(ഉപരിതല ശാസ്ത്രം എന്നും അറിയപ്പെടുന്നു.)

 

ചരിത്രത്തിലേയ്ക്ക് 

ചൊവ്വയുടെ ഭൂമിശാസ്ത്രത്തിന്റെ ചരിത്രത്തിലേയ്ക്ക് കടന്നാല്‍ ഒരുപാട് ഉണ്ട് പറയാന്‍. ദൂരദര്‍ശിനിയുടെ സഹായത്തോടെയാണ് ചൊവ്വയെപ്പറ്റി ആദ്യമായി വിശദ പഠനം നടത്തിയത്. മാത്രമല്ല, ഈരണ്ടു വര്‍ഷം കൂടുമ്പോള്‍ ചൊവ്വ ഭൂമിയുടെ അടുത്തെത്തുന്നത് ഇതിനു സഹായകരമായി മാറിയിരിക്കുന്നു. 1887 സെപ്റ്റംബറില്‍ ഇറ്റാലിയിയന്‍ ജ്യോതിശാസ്ത്രകാരനായ ഗിയോവന്നി സ്‌കിയാപരെല്ലി ചൊവ്വയുടെ ഉപരിതലത്തിന്റെ വിശദമായ ഭൂപടം തയ്യാറാക്കിയിരിക്കുന്നു. ഈ ഭൂപടത്തില്‍ പ്രശസ്തമായ ചൊവ്വയിലെ കനാലുകള്‍ അടയാളപ്പെടുത്തിയിട്ടണ്ട്. എന്നാല്‍ ഇവ പ്രകാശത്തിന്റെ വെറും കണ്‍കെട്ടു വിദ്യയാണെന്ന് പിന്നീട് തെളിഞ്ഞു. കൂടാതെ, സ്‌കിയാപരെല്ലിയുടെ കണ്ടെത്തലുകള്‍, ചൊവ്വയില്‍ വന്‍ വൃക്ഷലതാദികള്‍ നിലനില്‍ക്കുന്നുണ്ട് എന്ന പ്രചാരണത്തിന് ഇടയാക്കിയിരിക്കുന്നു. ചൊവ്വയ്ക്ക് സമീപം 1960കളില്‍ നാസയുടെ പേടകങ്ങള്‍ എത്തി പഠനങ്ങളും ചിത്രങ്ങളും നടത്തുന്നത് വരെ ഇത്തരത്തിലുള്ള വിശ്വാസങ്ങള്‍ നിലനിന്നിരുന്നു.മാത്രമല്ല, 1996ല്‍ ആരംഭിച്ച് 2006ല്‍ അവസാനിച്ച ചൊവ്വാ ദൗത്യമായ മാര്‍സ് ഗ്ലോബല്‍ സര്‍വേയര്‍ ആണ് ചൊവ്വയുടെ അതി സൂക്ഷ്മ ഭൂപടം ആദ്യമായി തയ്യാറാക്കിയത്.

 

ടോപോഗ്രഫി:  ചൊവ്വയുടെ ഉപരിതലത്തേക്കുറിച്ച് പറഞ്ഞാല്‍ തീരില്ല. ഇത് വളരെ കൗതുകമുണര്‍ത്തുന്നതാണ്. വടക്കേ സമതലങ്ങള്‍ ലാവയുടെ ഒഴുക്കുമൂലം പരന്നതും തെക്കേ ഉയര്‍ന്ന പ്രദേശങ്ങള്‍ ഉല്‍ക്കാ പതനങ്ങള്‍ കൊണ്ട് കുണ്ടും കുഴിയും നിറഞ്ഞതുമാണ്. ഭൂമിയില്‍ നിന്നും നോക്കുമ്പോള്‍ കാണുന്ന ചൊവ്വയുടെ ഉപരിതലത്തെ അവിടുത്തെ അല്‍ബിടോ സവിശേഷതകള്‍ അനുസരിച്ച് ഇരുണ്ട പ്രതലങ്ങളും, മണ്ണും പൊടിയും നിറഞ്ഞ ചാര നിറത്തിലുള്ള പ്രതലങ്ങളും എന്നീ രീതിയില്‍, രണ്ടായി തരം തിരിക്കുന്നു. നിരവധി വന്‍ അഗ്‌നിപര്‍വതങ്ങള്‍ സ്ഥിതി ചെയ്യുന്ന താര്‍സിസ് എന്ന പ്രദേശത്താണ് ഒളിമ്പസ് മോണ്‍സ്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗിരികന്ദരമായ മാരിനര്‍ താഴ്വരയും ഈ പ്രദേശത്ത് തന്നെയാണ്.

26 കിലോമീറ്റര്‍ ഉയരമുള്ള ഒളിമ്പസ് മോണ്‍സ് എന്ന അഗ്‌നിപര്‍വതം സൗരയൂഥത്തിലെ തന്നെ ഏറ്റവും വലിയതാണ്.  7 കിലോമീറ്റര്‍ ആഴവും 4,000 കിലോമീറ്റര്‍ നീളവുമുള്ള പടുകൂറ്റന്‍ ഗിരികന്ദരമാണ് മാരിനര്‍ താഴ്‌വര. ചൊവ്വയില്‍ ഉലക്ക പതനം മൂലമുണ്ടായ ഗര്‍ത്തങ്ങള്‍ അനവധിയാണ്. ഹെല്ലസ് പ്ലാനിറ്റിയ അതിനൊരു ഉദാഹരണമാണ്. ഇങ്ങനെയുണ്ടായ വ്യത്യസ്തമാര്‍ന്ന വിലപിടുപ്പുളള ഉല്‍ക്കകളെകുറിച്ച് കഴിഞ്ഞിടെ നമ്മള്‍ ഒരു സ്‌റ്റോറി ചെയ്തിരുന്നു.ഇത്തരത്തിലുളള അത്ഭുതകരമായ ഉല്‍ക്കകള്‍ നമ്മളെ ഏറെ അതിശയിപ്പിക്കുന്നു. ചൊവ്വയുടെ രണ്ടു ധ്രുവങ്ങളിലും മഞ്ഞു പാളികളുടെ സ്ഥിര നിക്ഷേപം നിലനില്‍ക്കുന്നതിനാല്‍, വടക്കേ ധ്രുവത്തില്‍ ഇവ പ്ലാനം ബൊറീയം എന്ന പ്രദേശത്തും, തെക്കേ ധ്രുവത്തില്‍ ഇവ പ്ലാനം ഓസ്‌ട്രേല്‍ എന്ന പ്രദേശത്തും സ്ഥിതി ചെയ്യുന്നു.

 

ചൊവ്വയുടെ ഉപരിതല ചിത്രങ്ങളെക്കുറിച്ച്

എംആര്‍ഒ ക്യാമറിയിലെ ചിത്രങ്ങളായ ചൊവ്വയുടെ ഉപരിതല ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. എന്നാല്‍, കഴിഞ്ഞ പത്തുവര്‍ഷമായി ചൊവ്വയുടെ ഉപരിതലത്തിലെ ചിത്രങ്ങള്‍ റെക്കോഡ് ചെയ്യുകയാണ് ഹൈറൈസ് എന്ന ക്യാമറ.ഹൈക്കോടതി വിധി നടപ്പിലാക്കാന്‍ ഒരു തിടുക്കവുമില്ലെന്ന് മുഖ്യമന്ത്രി പിണറായിഅറിയിച്ചിരുന്നു.മാത്രമല്ല,കഴിഞ്ഞയിടെ തകര്‍ന്ന് വീണ യൂറോപ്യന്‍ ചൊവ്വ ദൗത്യമായ ഷിയ പരേലി തകര്‍ന്നു വീണതിന്റെ ചിത്രങ്ങളും ഇതിലുണ്ട്.  ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ എടുത്തിട്ടുള്ള 2540ഓളം ചിത്രങ്ങളാണ് ചുവന്ന ഗ്രഹത്തിന്റെ നാസ പുറത്തുവിട്ടിരിക്കുന്നത്. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement