തിരുവനന്തപുരം: എന്ന് നിന്റെ മൊയ്തീന് ശേഷം ചിയാൻ വിക്രമിനെ നായകനാക്കി ആർ.എസ് വിമൽ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം "മഹാവീർ കർണ്ണ" യിൽ ഉപയോഗിക്കുന്ന കർണ്ണന്റെ രഥത്തിലേക്ക് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പൂജിച്ച മണി കൊണ്ട് പോകുന്നു. തിങ്കളാഴ്ച രാവിലെ 9 മണിക്ക് പദ്മനാഭസ്വാമി ക്ഷേത്രത്തിൽ പൂജിച്ച ശേഷം പുറത്ത് കൊണ്ട് വരുന്ന മണി സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, നടൻമാരായ സുരേഷ് ഗോപി, ഇന്ദ്രൻസ്, സ്വാമി ഗുരുരത്നം ജ്ഞാന തപസ്സി എന്നിവർ സ്വീകരിച്ച് സംവിധായകൻ ആർ.എസ് വിമലിന് കൈമാറും. യന്തിരൻ സിനിമയുടെ തിരക്കഥാകൃത്തും കർണ്ണന്റെ തമിഴ് പതിപ്പ് തിരകഥാകൃത്തുമായ ജയമോഹൻ ഉൾപ്പടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ചിത്രത്തിൽ കർണ്ണന് വേണ്ടി
30 അടി ഉയരമുള്ള പ്രത്യേക രഥമാണ് പ്രധാന ഷൂട്ടിംഗ് ലൊക്കേഷനായ ഹൈദരാബാദിലെ റാമോജി റവോ ഫിലിം സിറ്റിയിൽ ഒരുങ്ങുന്നത്. ഈ രഥത്തിൽ ഉപയോഗിക്കുന്ന 1001 മണികളിൽ പ്രധാന മണിയാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പൂജിച്ച ശേഷം ഹൈദരാബാദിലേക്ക് കൊണ്ട് പോകുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon