തിരുവനന്തപുരം: പ്രശസ്ത നാടക നടനും സംവിധായകനുമായ കരകുളം ചന്ദ്രന്റെ സംസ്കാരം ശനിയാഴ്ച തിരുവനന്തപുരം ശാന്തി കവാടത്തില്‍ വെച്ച് നടക്കും. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അസുഖ ബാധിതനായിരുന്ന അദ്ദേഹം കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു.
നാടകരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം നിരവധി സീരിയലുകളിലും സിനിമകളും അഭിനയിച്ചിട്ടുണ്ട്. മൃതദേഹം കരകുളം കലാഗ്രാമത്തിനടുത്തുള്ള വസതിയായ 'അജന്തയില്‍' പൊതുദര്‍ശനത്തിനു വച്ചു.
തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാടിനടുത്തുള്ള കരകുളത്ത് നെല്ലിവിള വീട്ടില്‍ നാരായണപിള്ളയുടേയും വിശാലാക്ഷി അമ്മയുടേയും മകനായി 1950 ഏപ്രില്‍ 19 നാണ് ജനനം. വയലാ വാസുദേവന്‍ പിള്ളയുടെ 'തീര്‍ഥാടന'മാണ് ആദ്യ പ്രഫഷനല്‍ നാടകം.
ആറു പതിറ്റാണ്ടിനിടയില്‍ കെപിഎസിയുടേതുള്‍പ്പെടെ അന്‍പതോളം നാടകങ്ങളില്‍ അഭിനയിച്ചു. 'അജന്ത'യുള്‍പ്പെടെ 118 നാടകങ്ങള്‍ സംവിധാനം നിര്‍വ്വഹിച്ചു . അഞ്ചു സിനിമകളിലും 88 സീരിയലുകളിലും അഭിനയിച്ചു. കേരള സര്‍ക്കാരിന്റെ നാലു സംസ്ഥാന അവാര്‍ഡുകള്‍ (1997, 1998, 1999, 2000) ലഭിച്ചിട്ടുണ്ട്.
ഏറ്റവും മികച്ച നാടക സംവിധായകനുള്ള കേരള സംഗീത നാടക അക്കാദമി അവാര്‍ഡും (2008), മികച്ച സീരിയല്‍ നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്പെഷല്‍ ജൂറി പുരസ്കാരവും (2015), സമഗ്ര സംഭാവനയ്ക്കുള്ള രാമു കാര്യാട്ട് അവാര്‍ഡും (2008) കരസ്ഥമാക്കി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon