ആലപ്പുഴ : ദുരിതക്കയത്തില്‍ നിന്നും സംസ്ഥാന കലോത്സവ വേദിയിലേക്ക് എത്തിയ രശ്മി പഞ്ചഭൂതങ്ങളെ കോടതിയിലെത്തിച്ച് മോണോ ആക്ടില്‍ തിളങ്ങി നില്‍ക്കുന്നു. എന്നാല്‍ ഇങ്ങോട്ടേയ്ക്ക് വണ്ടി കയറിയപ്പോള്‍ രശ്മി രഘുനാഥിന് ഒന്നേ ആഗ്രഹമുണ്ടായിരുന്നുള്ളൂ.അച്ഛനെ സങ്കടപ്പെടുത്തരുത് എന്നായിരുന്നു. ഇവിടെ ഇന്ന് കലോത്സവനഗരിയില്‍ രശ്മി തിളങ്ങുകയാണ്. മോണോ ആക്ടില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ എ ഗ്രേയ്ഡ് നേടിയപ്പോള്‍ രശ്മിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. സന്തോഷം കൊണ്ടായിരുന്നു അത്.
കൊല്ലം വള്ളിക്കീഴ് ഗവണ്‍മെന്റ് ജി.എച്ച്.എസ് സ്‌ക്കൂള്‍ ഒമ്പതാംക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് രശ്മി. മനുഷ്യന്റെ ദുരുപയോഗം കാരണം പഞ്ചഭൂതങ്ങള്‍ കോടതിയിലെത്തുന്ന ഭീകരമായ അവസ്ഥയാണ് രശ്മി വേദിയിലെത്തിച്ചത്.മൂന്നാം ക്ലാസ്സ് മുതല്‍ മോണോആക്ടില്‍ പരിശീലനം നടത്തുന്നുണ്ട്.21-ാം വേദിയായ മുഹമ്മദന്‍സില്‍ ഹൈസ്‌ക്കൂള്‍ വിഭാഗം മോണോആക്ടില്‍ മകള്‍ രശ്മി പ്രകടനം നടക്കുമ്പോള്‍ വേദിയുടെ ഒരു ഒഴിഞ്ഞ കോണില്‍ മകളുടെ ശബ്ദവീചികള്‍ക്കു കാതോര്‍ക്കുകയായിരുന്നു അച്ഛന്‍ രഘുനാഥ്. ചുമട്ടു തൊഴിലാളിയായ രഘുനാഥിന് മകളുടെ കഴിവുകളെ വാക്കുകള്‍ കൊണ്ട് പ്രോത്സാഹിപ്പിക്കാനേ കഴിയൂ. സാമ്പത്തിക ബാധ്യതകള്‍ ഒരു വില്ലനായി നില്‍ക്കുമ്പോള്‍ മകളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുവാന്‍ വേണ്ടി നാട്ടുകാരുടെ മുന്നില്‍ കൈനീട്ടേണ്ടി വന്നു. എന്നാല്‍ രശ്മിയുടെ കഴിവുകളെ അറിഞ്ഞ കോമഡി സ്റ്റാര്‍ ഫെയിം സജി ഓച്ചിറ സൗജന്യമായി രശ്മിയെ പരിശീലിപ്പിച്ചു. സ്‌ക്കൂളില്‍ നിന്നും സാമ്പത്തിക സഹായം ലഭിച്ചെന്ന്് രശ്മി പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon