വ്യത്യസ്തമായ സ്മാര്‍ട്ട് ഫോണുകള്‍ ആകര്‍ഷകമായ വിലയില്‍ വിപണിയിലെത്തിച്ച് വിസ്മയംതീര്‍ത്ത ഷവോമി ഇപ്പോഴിത മറ്റൊരു വിസമയത്തെകൂടി വിപണിയില്‍ എത്തിക്കുകയാണ്. 48 മെഗാപികസല്‍ ക്യാമറയുള്ള സ്മാര്‍ട്ട്‌ഫോണിനെ വിപണിയിത്തിക്കുകയാണ് കമ്ബനി. ഇതോടെ ഡി എസ് ആര്‍ ക്യാമറക്ക് സമാനമായ ഫോട്ടോ ക്വാലിറ്റി സ്മാര്‍ട്ട്‌ഫോണില്‍തന്നെ ലഭിക്കും.അടുത്ത വര്‍ഷം ജനുവരിയോടെ ഫോണിനെ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്. ഷവോമി പ്രസിഡന്റ് ലിന്‍ബിനാണ് ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയത്. ക്വാല്‍കോം സ്‌നാഡ്രാഗണ്‍ 675 പ്രോസസറിന്റെ കരുത്തിലായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക.
48 മെഗാപിക്‌സല്‍ ക്യാമറ സജ്ജീകരിക്കുന്ന പുതിയ ഫോന്‍ താന്‍ ഉപയോഗിച്ചു എന്നും വ്യത്യസ്തമായ അനുഭവമാണ് തനിക്ക് ലഭിച്ചത് എന്നും ലിന്‍ബിന്‍ വ്യക്തമാക്കി. എന്നാല്‍ ഫോണിന്റെ പേരോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ഷവോമിയുടെ ഇന്ത്യന്‍ വിഭാഗം തലവന്‍ മനു കുമാറും ഫോണിന്റെ വരവ് സ്ഥിരീകരിച്ചു.
This post have 0 komentar
EmoticonEmoticon