തിരുവനന്തപുരം: ശബരിമലയ വിഷയത്തില്‍ ബിജെപിയുടെ നിലപാടുകളോട് ഭിന്നത അറിയിച്ച് നാലുപേര്‍ സിപിഎമ്മില്‍ ചേര്‍ന്നു.
ബിജെപി സംസ്ഥാന സമിതി അംഗം വെള്ളനാട് എസ്. കൃഷ്ണകുമാര്‍, ബിജെപി നേതാവ് ഉഴമലയ്ക്കല്‍ ജയകുമാര്‍, തൊളിക്കോട് സുരേന്ദ്രന്‍, വെള്ളനാട് വി സുകുമാരന്‍ മാസ്റ്റര്‍ എന്നിവരാണ് ബിജെപി വിട്ടത്.
രാവിലെ സെക്രട്ടറിയേറ്റിന് മുന്നിലെ ശോഭാ സുരേന്ദ്രന്റെ സമരപന്തലിലെത്തിയ ശേഷമാണ് ഇവര്‍ പാര്‍ട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചത്. ശബരിമല വിഷയത്തിലൂടെ ബിജെപി കേരളത്തില്‍ വര്‍ഗീയ തരംതിരിവ് നടത്തുകയാണെന്ന് ഇവര്‍ പറഞ്ഞു. ആര്‍എസ്എസ് അജണ്ടകളാണ് ബിജെപിയില്‍ ഇപ്പോള്‍ നടപ്പിലാക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
This post have 0 komentar
EmoticonEmoticon