കൊച്ചി: പ്രശസ്ത സിനിമാ-നാടക നടനായ കെ എല്‍ ആന്റണി(70) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരമെന്ന സിനിമയില്‍ ഫഹദ് ഫാസിലിന്റെ അച്ഛനായി ആന്റണി ചെയ്ത കഥാപാത്രം ശ്രദ്ധേയമായിരുന്നു. ഗപ്പി, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.
ചവിട്ടു നാടകങ്ങളിലൂടെയായിരുന്നു ആന്റണി കലാരംഗത്തേക്ക് പ്രവേശിച്ചത്. പിന്നീട് സ്വന്തമായി ഒട്ടേറെ നാടക രചനകള്‍ നടത്തിയ ഇദ്ദേഹം നാടക സംവിധായകന്‍ എന്ന രീതിയിലും പ്രശസ്തനാണ്. അടിയന്തരാവസ്ഥാ കാലത്ത് രാജന്‍ സംഭവത്തെ അടിസ്ഥാനമാക്കി കെ എല്‍ ആന്റണി എഴുതിയ 'ഇരുട്ടറ' എന്ന നാടകം വിവാദമായിരുന്നു. ലീനയാണ് ഭാര്യ. മക്കള്‍: അമ്പിളി, ലാസര്‍ഷൈന്‍, നാന്‍സി.
This post have 0 komentar
EmoticonEmoticon