കൊച്ചി : ബ്യൂട്ടിപാര്‍ലര്‍ ആക്രമണ സംഭവത്തില്‍ പുതിയ ഭീഷണിയുമായി ചിലര്‍ രംഗത്തെത്തിയതായി ഉടമയും നടിയുമായ ലീന മരിയപോള്‍.കൊച്ചിയിലെ ഈപാര്‍ലര്‍ അടപ്പിക്കുമെന്നും ആക്രമണം നടത്തുമെന്നുമായിരുന്നു ഭീഷണിയെന്നും, തിങ്കളാഴ്ച്ച മുതല്‍ ഇന്‍ര്‍നറ്റ് കോള്‍ വഴിയാണ് ഭീഷണി വന്നതെന്നും ലീന പൊലീസിന് മൊഴി നല്‍കി. അതായത്,തെക്കന്‍ കൊറിയയില്‍ നിന്നുളള നൈറ്റ് കോള്‍ ആയാണ് ഭീഷണിയെത്തിയതെന്നും അവര്‍ വ്യക്തമാക്കി.
എന്നാല്‍ തനിക്ക് നേരത്തെ പൂജാരിയുടെ ഭീഷണി സന്ദേശം വന്നിരുന്നുവെന്നും,അതിന് ശേഷമാണ് ഭീഷണി മുഴക്കിയവര്‍ തന്നെയാണോ വെടിവെയ്പ്പ് നടത്തിയതെന്ന കാര്യം തനിക്കുറപ്പില്ലെന്നും ലീന പറഞ്ഞു.പനമ്പള്ളി നഗറിലുളള തന്റെ സ്ഥാനം അടച്ചിടണമെന്ന ശക്തമായ ഭീഷണിയാണ് വന്നുകൊണ്ടിരിക്കുന്നത്.സുകേഷ് ചന്ദ്രശേഖറുമായി പഴയ അടുപ്പം തനിക്ക് ഇപ്പോള്‍ ഇല്ലെന്നാണ് ഇവരുടെ വിശദീകരണം.ഇന്റര്‍നെറ്റ് വന്നതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പൊലീസിന് ഇവര്‍ കൈമാറിയിട്ടുണ്ട്.
രവി പൂജാരിയുടെ പേരില്‍ വന്നഭീഷണി സന്ദേശത്തെക്കുറിച്ച് നേരത്ത ഷാഡോ പൊലീസ് അന്വേഷിച്ചിരുന്നുവെന്നും, ലീന പൊലീസിന് നല്‍കിയ പരാതി വ്യക്തമാക്കിയിരിക്കുന്നു. ഇവര്‍ നല്‍കിയ മൊഴികള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. എന്നാല്‍ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയാല്‍ അവരെ വിളിച്ചു വരുത്തി വിശദമായി ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനിടെ പൊലീസ് സംരക്ഷണം തേടിയും ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
HomeUnlabelledബ്യൂട്ടിപാര്‍ലര്‍ ആക്രമണം: സുരക്ഷ വേണമെന്നും, പുതിയ ഭീഷണിയുമായി ചിലര്‍ രംഗത്തെത്തിയതായും ലീന മരിയപോള്‍
This post have 0 komentar
EmoticonEmoticon