യുഎഇയില്‍ പെട്രോള്‍ ഡീസല്‍ വില വീണ്ടും കുറയുമെന്ന് റിപ്പോര്‍ട്ട്. ജനുവരി മാസത്തെ ഇന്ധനവില ഊര്‍ജ മന്ത്രാലയം പ്രഖ്യാപിച്ചു. യു.എ.ഇ ഇന്ധന വിലനിർണയ കമ്മിറ്റിയാണ് ഇന്ധന വില പ്രഖ്യാപിച്ചത്.
സൂപ്പർ98 പെട്രോൾ ലീറ്ററിന് അടുത്തമാസം 2 ദിർഹമായിരിക്കും നിരക്ക്. രണ്ട് ദിർഹം 25 ഫിൽസായിരുന്നു ഡിസംബർ വില. സ്പെഷ്യൽ 95ന് ലിറ്ററിന് ഒരു ദിർഹം 89 ഫിൽസായിരിക്കു. 2.15 ഫിൽസാണ് ഈ മാസം ഈടാക്കി വരുന്നത്. ഇ പ്ലസ് 91 പെട്രോളിന് ഈ മാസം രണ്ടു ദിർഹം 5 ഫിൽസുള്ളത് ജനുവരിയിൽ ഒരു ദിൾം 81 ഫിൽസായി കുറയും.
ഡീസലിനും കാര്യമായ നിരക്കിളവാണ് ജനുവരിയിൽ ലഭിക്കുക. ഈ മാസം ലീറ്ററിന് 2.61 ഫിൽസുള്ള ഡീസലിന് ജനുവരിയിൽ രണ്ട് ദിർഹം 30 ഫിൽസ് നൽകിയാൽ മതി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon