ദുബായ്: ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ വനിതാ ക്രിക്കറ്റര്‍ ഒഫ് ദ ഇയര്‍ അവാര്‍ഡ് ( റേച്ചല്‍ ഹേഹോ ഫ്ലിന്റ് പുരസ്കാരം) സ്വന്തമാക്കി. ഏകദിനത്തിലെ കഴിഞ്ഞ വര്‍ഷത്തെ മികച്ച താരത്തിനുള്ള പുരസ്കാരവും സ്മൃതിയ്ക്കാണ്.
നിലവില്‍ ഏകദിന റാങ്കിംഗില്‍ നാലാം സ്ഥാനത്താണ് സ്മൃതി.2018ല്‍ കളിച്ച 12 ഏകദിനങ്ങളില്‍ നിന്ന് 669 റണ്‍സും 25 ട്വന്റി-20 കളില്‍ നിന്നായി 622 റണ്‍സും ഇടംകൈ ബാറ്ര് വുമണായ സ്മൃതി നേടി. 66.90 ആണ് സ്മൃതിയുടെ ശരാശരി. 130.67 ആണ് ട്വന്റി-20യില്‍ മുംബയ് താരത്തിന്റെ സ്ട്രൈക്ക് റേറ്ര്. ഐ.സി.സിയുടെ മികച്ച താരത്തിനുള്ള പുരസ്കാരം നേടുന്ന രണ്ടാമത്തെ താരമാണ് സ്മൃതി.
This post have 0 komentar
EmoticonEmoticon