ഇസ്ലാമാബാദ്: ജയ്ഷെ മുഹമ്മദ് എന്ന സംഘടന പാകിസ്ഥാനില്‍ ഇല്ലെന്ന് പാക് സൈനിക വക്താവ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജയ്ഷെ മുഹമ്മദ് പാകിസ്ഥാനില്‍ ഇല്ലെന്നാണ് ഇന്റര്‍ സര്‍വ്വീസ് പബ്ലിക് റിലേഷന്‍ മേജര്‍ ജനറല്‍ അസിഫ് ഗഫൂര്‍ വിശദമാക്കിയത്. ഇരു രാജ്യങ്ങള്‍ക്കിടയിലെ സാഹചര്യങ്ങള്‍ വഷളാവുന്നതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫെബ്രുവരി 14 ന് നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഭീകരാക്രമണത്തിനു പിന്നിൽ ജയ്ഷെ മുഹമ്മദ് ആണെന്നതിന് വ്യക്തമായ തെളിവില്ലെന്ന വാദവുമായി പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി നേരത്തെയെത്തിയിരുന്നു. പുൽവാമ ഭീകരാക്രമണത്തിന് തൊട്ടു പിന്നാലെ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് സ്വയം ഏറ്റെടുത്തിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon